ജോലിസമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം; നഗരത്തിൽ സമരം ശക്തമാക്കി ഐടി ജീവനക്കാർ

ബെംഗളൂരു : ജോലിസമയം 12 മണിക്കൂറായി വർധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവിൽ ഐടി ജീവനക്കാർ സമരം ശക്തമാക്കുന്നു.

കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിലാണ് ജീവനക്കാർ പ്രതിഷേധമുയർത്തുന്നത്. ഐടി കമ്പനികളെ സഹായിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ജീവനക്കാർ പറയുന്നു.

ടെക് പാർക്കുകളുടെ ഗേറ്റിനുമുൻപിലും ഐടി കമ്പനികളുടെ പരിസരങ്ങളിലും തെരുവോരങ്ങളിലും സമരം പടരുകയാണ്.

  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നു. ഇത് ജീവനക്കാരിൽനിന്ന് എതിർപ്പുയർന്നതോടെ പിൻവലിച്ചു.

ഇത്തവണ ജോലിസമയം ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറാക്കാനാണ് നീക്കം. സാധാരണ ജോലിദിവസം പത്തുമണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിട്ടത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us