കെആർഎസ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്നത് 50,000 ക്യുസെക്‌സ് വെള്ളം : വിനോദസഞ്ചാരികളോട് നോ സെൽഫി പ്ലീസ് മുന്നറിയിപ്പുമായി അധികൃതർ

ബെംഗളൂരു :കാവേരി നദീതടത്തിൽ തുടർച്ചയായ മഴ തുടരുന്നതിനാൽ, കെആർഎസ് അണക്കെട്ടിൽ നിന്ന് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് അധികൃതർ വേഗത്തിലാക്കി , 50,000 ക്യുസെക്‌സ് വെള്ളം കാവേരി നദിയിലേക്ക് തുറന്നുവിട്ടു. ഇപ്പോൾ നദി കരകവിഞ്ഞൊഴുകുകയാണ്.

വിനോദസഞ്ചാരികളും പ്രദേശവാസികളും, വിനോദസഞ്ചാരികളും സന്ദർശകരും അപകടകരമായ രീതിയിൽ നദിക്കരയിൽ, പ്രത്യേകിച്ച് 90 വർഷം പഴക്കമുള്ള സംരക്ഷണ ഭിത്തിക്ക് സമീപം, പോകുന്നത് കാണപ്പെടുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉദ്യോഗസ്ഥർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

ഒഴുക്ക് കൂടിയ നദിക്ക് സമീപം സെൽഫികളും വീഡിയോകളും എടുത്ത് സഞ്ചാരികൾ സാമൂഹികമാധ്യമത്തിൽ പങ്കിടുകയാണ്. ഇത് കൂടുതൽ ആളുകളെ പ്രദേശത്തേക്ക് ആകർഷിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവണതയാണ്.

  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി

അതിനാൽ ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണം. അപകടസാധ്യത തടയാൻ ഇത്തരം മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ റവന്യൂ ഉദ്യോഗസ്ഥർക്കും പോലീസിനും നിർദേശം നൽകിയതായി ശിവശങ്കർ അറിയിച്ചു.

നദിക്കരയിൽ ഫോട്ടോയ്ക്ക് പോസ്ചെയ്യുന്നതിനിടെ ശ്രീരംഗപട്ടണത്ത് ഞായറാഴ്ച വൈകീട്ട് യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. ഇതേത്തുടർന്നാണ് അധികൃതരുടെ പുതിയ നിർദേശം. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് വന്ന ഓട്ടോ ഡ്രൈവർ മൈസൂരു സ്വദേശിയായ മഹേഷ് (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെആർഎസ് അണക്കെട്ടിന് സമീപം ഫോട്ടോയ്ക്ക് പോസ്ചെയ്യുന്നതിനിടെ മഹേഷ് കാൽവഴുതി നദിയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാസേനയാണ് കരയ്ക്കെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
[masterslider id="10"]

Related posts

Click Here to Follow Us