പി.​ജി വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

ബെംഗളൂരു : പി.​ജി വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെളിപ്പെടുത്തലിനെ തുടർന്ന് ശി​വ​മൊ​ഗ്ഗ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍ജ​റി വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​അ​ശ്വി​ന്‍ ഹെ​ബ്ബാ​റി​നെ സ​സ്പെ​ന്‍ഡ് ചെ​യ്തു. ഡോ. ​അ​ശ്വി​നും സ​ഹ​പ്ര​വ​ര്‍ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഹോ​ട്ട​ലി​ല്‍ സംഘടിപ്പിച്ച ഡി​ന്ന​ര്‍ പാ​ര്‍ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

പാ​ർ​ട്ടി​ക്കി​ടെ അ​ശ്വി​ന്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആരോപണം. കോ​ള​ജി​ലെ ഇ​ന്റേ​ണ​ൽ ക​മ്മി​റ്റി​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​നി പ​രാ​തി​പ്പെ​ട്ടു. പിന്നാലെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​ശ്വി​ന് നോ​ട്ടീ​സ് അയച്ചു.​

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു

ചോദ്യം ചെയ്യലിന് അശ്വിനോട് ഹാജരാകാൻ നിർദേശിച്ചെങ്കിലും അശ്വിൻ തയ്യാറായില്ല. തു​ട​ര്‍ന്ന് യുവതി സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി​യ​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ശ്വി​നെ കോ​ള​ജി​ല്‍നി​ന്നും സ​സ്പെ​ന്‍ഡ് ചെയ്‌തു. ശി​വ​മൊ​ഗ്ഗ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് വൈ​സ് ചെ​യ​ര്‍മാ​നും ക​ര്‍ണാ​ട​ക സ​ര്‍ക്കാ​ര്‍ പ്രി​ൻ​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​ന്നാണ് പുറത്താക്കികൊണ്ടുള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു
[masterslider id="10"]

Related posts