“ഇന്ത്യയുമായുള്ള ആ വലിയ വ്യാപാര കരാർ വേഗത്തിൽ ഉണ്ടാകും”; – ഡോണൾഡ് ട്രംപ്

ഇന്ത്യയുമായി ‘വലിയ ഒരു വ്യാപാര കരാർ’ ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

കഴിഞ്ഞ ദിവസം നടന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിലാണ് ട്രംപിന്റെ പരാമർശം. ചൈനയുമായി കഴിഞ്ഞ ദിവസം വ്യാപാര കരാറിൽ ഒപ്പിട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതെസമയം ചൈനയുമായി ഒപ്പിട്ട കരാറിൻ്റെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല.

  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

എല്ലാ രാജ്യങ്ങളുമായും താൽക്കലം കരാറിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് നേരത്തെ യു എസ്- ഇന്ത്യ സ്ട്രാറ്റജിക് പാർട്‌നർഷിപ്പ് ഫോറത്തിൽ യു എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് സൂചന നൽകിയിരുന്നു.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് , ഇരു രാജ്യങ്ങളിലെയും വ്യാവസായിക, കൃഷി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി പ്രവേശനം, താരിഫ് ഇളവുകൾ എന്നിവയിലാണ് ചർച്ചകൾക്ക് അടിസ്ഥാനമായത്. അധികം വൈകാതെ കരാർ എന്താണെന്ന് ട്രംപ് തന്നെ വെളുപ്പെടുത്തിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us