ബെംഗളൂരുവിൽ ദുരൂഹ സ്ഫോടനങ്ങൾ; നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തൊഴിലാളികൾക്ക് പരിക്ക്; പിന്നിൽ ഐഇഡിയോ?

ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. കിഴക്കൻ ബെംഗളൂരുവിലെ പുലികേശി നഗറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

സ്ഫോടനത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ലാബ് റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്നും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാസപ്രവർത്തനം മൂലമാണോ അതോ ഐ.ഇ.ഡി (Improvised Explosive Device) പോലുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തുനിന്ന് ചില സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്നാൽ, സ്ഫോടനത്തിന് പിന്നിൽ ഐ.ഇ.ഡി ആണെന്ന് ഇപ്പോൾത്തന്നെ തീർത്തുപറയാൻ കഴിയില്ലെന്നും സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംസ്ഥാനത്ത് ദശറ ആഘോഷങ്ങൾ നടക്കുന്നതിനാൽ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts