ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിശ്ചിത പ്രദേശങ്ങളിൽ ഒക്ടോബർ 21 വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 23 വൈകുന്നേരം 4 മണി വരെ മദ്യവില നിരോധിച്ചു. ബെംഗളൂരു ടീച്ചേഴ്സ്, ഗ്രാജ്വേറ്റ്സ് തിരഞ്ഞെടുപ്പുകൾ സമാധാനപരമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.
തിരഞ്ഞെടുപ്പ് നടക്കുന്ന പ്രത്യേക പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യഷോപ്പുകൾ, ബാറുകൾ, മദ്യം വിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കാൻ സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ഉത്തരവിട്ടു. ഈ ദിവസങ്ങളിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഭക്ഷണം നൽകാൻ അനുവാദമുണ്ടെങ്കിലും മദ്യം വിൽക്കാൻ പാടില്ല. കൂടാതെ, നിരോധന കാലയളവിൽ ലഹരിവസ്തുക്കളുടെ ഉപയോഗം, വിൽപ്പന, സംഭരണം എന്നിവ കർശനമായി നിരോധിച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നു.
