വലിയ വിമാനങ്ങൾ മാത്രമല്ല; ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ചെറിയ വിമാനങ്ങളുടെ സർവീസ് താൽകാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ.
19 റൂട്ടുകളിൽ പ്രതിവാര സർവീസ് നടത്തുന്ന 118 വിമാനങ്ങളാണ് നിലവിൽ റദ്ദാക്കുന്നത്.

അന്താരാഷ്ട്ര സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ 15 ശതമാനം വെട്ടികുറച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ചെറിയ വിമാനങ്ങളുടെ 5 ശതമാനമാണ് കുറയ്‌ക്കുക. ജൂലൈ 15 വരെ നിരോധനം തുടരുമെന്നാണ് സൂചന.

  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും

പുതിയ തീരുമാന അടിസ്ഥാനത്തിൽ ബംഗളൂരു-സിങ്കപ്പൂർ, പൂനെ -സിങ്കപ്പൂർ, മുംബൈ-ബഗ്ദോഗ്ര റൂട്ടുകളിലേക്കുള്ള ഏഴു പ്രതിവാര ഫ്ലൈറ്റുകൾ ജൂലെ 15 വരെയില്ല.

ഇതിന് പുറമേ ഡൽഹി-ബംഗളൂരു, ഡൽഹി-മുംബൈ പോലുള്ള ആഭ്യന്തര സർവീസുകളിലും എണ്ണ കുറവ് അനുഭവപ്പെട്ടേക്കാം.

യാത്രകാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും നെറ്റ് വർക്ക് വൈഡ് പ്രവർത്തന സ്ഥിരത കൈവരിക്കുന്നതിനും വേണ്ടിയാണ് നിലവിലെ വെട്ടിക്കുറക്കലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts