കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ബിലിഗിരിരംഗന ബേട്ട കടുവസംരക്ഷണകേന്ദ്രത്തിലെ ബേഡഗുളി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ബെഡഗുളി സ്വദേശിനി ഹാദിയ രംഗമ്മ (55) ആണ് രാവിലെ നടക്കാൻപോയപ്പോൾ കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്ന യുവാവിന് ഇതേ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാമയ്യന പൊടിയ സ്വദേശിയായ രവിക്കാണ് പരിക്കേറ്റത്.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി രവിയെ രക്ഷിക്കുകയായിരുന്നു.

തലയ്ക്കും കൈകൾക്കും കാലുകൾക്കും പരിക്കേറ്റ രവിയെ ചാമരാജനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts