ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചു

മുംബൈ: തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ നിന്നും വീണ് മുംബൈയില്‍ അഞ്ചുപേര്‍ക്ക് ദാരുണ്യം.തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

ദിവ, കോപൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലായിരുന്നു അപകടം. ആളുകള്‍ അധികമുള്ള രണ്ട് ട്രെയിനുകള്‍ വിപരീത ദിശയില്‍ കടന്നുപോകുന്നതിനിടെ ആളുകള്‍ ട്രാക്കില്‍ വീഴുകയായിരുന്നു.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ഉടന്‍ തന്നെ കാസ്‌റയിലേക്കുള്ള ട്രെയിനിന്റെ ഗാര്‍ഡ്്് ആളുകള്‍ ട്രാക്കില്‍ വീണവിവരം റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെത്തി പരിക്കേറ്റവരെ ട്രാക്കുകളില്‍ നിന്ന് മാറ്റി. അപകടത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റുവെന്നത് വ്യക്തമല്ല. 30നും 35നും ഇടക്ക് പ്രായമുള്ളവരാണ്് മരിച്ചവരെല്ലാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts