കന്നഡ വിവാദം; കമല്‍ഹാസന്‍ രാജ്യസഭാ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് മാറ്റിവച്ചു

ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദേശപത്രിക സമർപ്പിക്കുന്നത് നടനും ‘മക്കള്‍ നീതി മയ്യം’ പ്രസിഡന്റുമായ കമല്‍ഹാസൻ നീട്ടി.

കമല്‍ഹാസന്‍റെ പരാമർശത്തിലൂടെ വിവാദത്തിലായ മണിരത്നം ചിത്രം ‘തഗ് ലൈഫി’ന്റെ റിലീസിന് ശേഷമായിരിക്കും താരം നാമനിർദേശപത്രിക സമർപ്പിക്കുക.

മണിരത്നം സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ജൂണ്‍ അഞ്ചിനാണ് പ്രദർശനത്തിന് എത്തുന്നത്. ജൂണ്‍ 19നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍റെ വിവാദ പരാമർശമുണ്ടായത്. കന്നഡ ഭാഷ തമിഴില്‍ നിന്നും ഉത്ഭവിച്ചതാണെന്ന കമല്‍ഹാസന്‍റെ അവകാശവാദമാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

പരാമർശത്തിനെതിരെ രംഗത്തുവന്ന കന്നഡ സിനിമ വ്യവസായം തഗ് ലൈഫ് കർണാടകത്തില്‍ പ്രദർശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

വിവാദ പരാമർശത്തില്‍ കമല്‍ഹാസൻ മാപ്പ് പറയണമെന്നാണ് ആവശ്യം. എന്നാല്‍, മാപ്പ് പറയില്ലെന്ന നിലപാടിലാണ് കമല്‍ഹാസൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us