ബസിൽനിന്ന് തെറിച്ചുവീണ്‌ കൈക്കുഞ്ഞ് മരിച്ചു

ബ്രേക്കിട്ടപ്പോൾ ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ്‌ കൈക്കുഞ്ഞ് മരിച്ചു.

അച്ഛന്റെ മടിയിലിരിക്കുകയായിരുന്ന കുട്ടി ബസിന്റെ പടിക്കെട്ടിലേക്കും അവിടെനിന്ന് റോഡിലേക്കും വീഴുകയായിരുന്നു.

ബസ് നിർത്തി കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സേലത്തുനടന്ന സംഭവത്തിൽ ധർമപുരി സ്വദേശിയായ രാജദുരൈയുടെ ഒമ്പതുമാസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

കോയമ്പത്തൂരിൽ കെട്ടിടനിർമാണത്തൊഴിലാളിയായ രാജദുരൈ ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ സ്വന്തം സ്ഥലമായ ധർമപുരിയിൽ പോയതിനുശേഷം സർക്കാർ ബസിൽ മടങ്ങുന്നതിനിടെയാണ് അപകടം.

കൈക്കുഞ്ഞിനെ കൂടാതെ ഭാര്യ മുത്തുലക്ഷ്മിയും ഏഴുവയസ്സുകാരിയായ മകളും രാജദുരൈയ്ക്ക് ഒപ്പമുണ്ടായിരുന്നു. വാതിലിനുനേരേയുള്ള സീറ്റിലായിരുന്നു ഇവർ ഇരുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts