മുഖംമൂടിധരിച്ച് തോക്കേന്തി മദ്യശാലയിൽ എത്തി കവർച്ച; 50,000 രൂപ നഷ്ടമായി

ബെംഗളൂരു : ബെംഗളൂരുവിലെ മദ്യശാലയിൽ മുഖംമൂടിധരിച്ച് തോക്കുമേന്തി എത്തിയയാൾ സിസിടിവി ക്യാമറകൾ കേടുവരുത്തിയശേഷം പണംകവർന്നതായി പരാതി. മല്ലേശ്വരത്തെ ജ്യോമട്രി ബ്രൂവറി ആൻഡ് കിച്ചനിലാണ് കവർച്ചനടന്നത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

മുഖംമൂടിധരിച്ചയാൾ തോക്കുമായി കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽ കടന്നതായി സുരക്ഷാജീവനക്കാരനാണ് അറിയിച്ചത്. കവർച്ചക്കാരന്റെ കൈയിൽ തോക്കുകണ്ടതോടെ സുരക്ഷാജീവനക്കാരൻ താഴെയിറങ്ങി കെട്ടിടത്തിന്റെ വാതിലുകൾ അടച്ചതായും പറയുന്നു.

  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!

പോലീസെത്തി തിരച്ചിൽനടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മദ്യശാലയുടെ ഓഫീസിൽക്കടന്നാണ് കവർച്ചനടത്തിയിരിക്കുന്നത്. മേശവലിപ്പിൽ സൂക്ഷിച്ച 50,000 രൂപ കാണാതായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us