ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന എംബിഎ വിദ്യാർത്ഥിയുടെ ബാഗിൽ രഹസ്യഅറ; പരിശോധനയിൽ എം.ഡി.എം.എ. പൊക്കി പോലീസ്

നെയ്യാറ്റിൻകര അമരവിളയിൽ എംബിഎ വിദ്യാർത്ഥി എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിൽ.
വാഹന പരിശോധനയ്ക്കിടയിലായിരുന്നു കൊല്ലം സ്വദേശിയായ വിദ്യാർത്ഥി പിടിയിലായത്.
അതിർത്തി കടന്നെത്തുന്ന ലഹരിവസ്തുക്കൾ പിടികൂടാൻ വേണ്ടി അമരവിളയിലെ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനായിരുന്നു കൊല്ലം സ്വദേശി സുഹൈൽ നസീർ (22) പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 190 ഗ്രാം എം.ഡി.എം.എ. ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രികനായിരുന്നു പ്രതി.
എക്സൈസ് നടത്തിയ പരിശോധനയിൽ, ബാഗിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന MDMA കണ്ടെത്തുകയായിരുന്നു.
തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഐ.ടി. മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക് ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ. പോലുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണോ ഇയാൾ എന്ന് എക്സൈസ് സംഘം സംശയിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു
  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us