മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നേരെ ഭീഷണി ഫോൺ കോൾ; പോലീസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു : തനിക്കുനേരേയും ഭീഷണി ഫോൺസന്ദേശമെത്തിയതായി വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരാണിതിനുപുറകിലെന്ന് കണ്ടെത്താനും നടപടിയെടുക്കാനും പോലീസിനു നിർദേശംനൽകിയിട്ടുണ്ടെന്നും അദ്ദേഹം വെള്ളിയാഴ്ച മണ്ഡ്യയിൽ പറഞ്ഞു.

തനിക്കെതിരെ വധഭീഷണിയുണ്ടായതായി കഴിഞ്ഞദിവസം സ്പീക്കർ യു.ടി. ഖാദർ വെളിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് തനിക്കുനേരെയും ഭീഷണിയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞത്.

  യൂണിഫോമിലെ 'ലീലകൾ' സത്യം; എഐ വാദം പൊളിഞ്ഞു! ഡിജിപി രാമചന്ദ്ര റാവുവിന് കുരുക്കായി 100 പേജുള്ള റിപ്പോർട്ട്

‘എനിക്കുംഭീഷണി ഫോൺകോൾ ലഭിച്ചു. എന്തുചെയ്യാം. ഞങ്ങൾ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. ഭീഷണി ഫോൺ കോൾ ചെയ്യുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പോലീസിനോട് ആവശ്യപ്പെട്ടു’.-സിദ്ധരാമയ്യ പറഞ്ഞു.

വ്യാഴാഴ്ച ബീദറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് യു.ടി. ഖാദർ തനിക്കുലഭിച്ച വധഭീഷണിയെപ്പറ്റി പറഞ്ഞത്. അധോലോകത്തിൽനിന്നുൾപ്പെടെ തനിക്ക് ഭീഷണി ഫോൺസന്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us