ബെംഗളൂരുവിൽ ഭാര്യയുടെ വായിൽ പശ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ബെംഗളൂരുവിലെ ഹരോക്യതനഹള്ളിയിലുള്ള വസതിയിൽ ജി. സിദ്ധലിംഗ സ്വാമി എന്ന ( 38 ) ആളാണ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം വായിൽ പശ ഒഴിച്ചത്. കൊലപാതകക്കുറ്റം ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിദ്ധലിംഗ സ്വാമിയുടെ ഭാര്യ 33 കാരിയായ മഞ്ജുള ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിൽ വീട്ടിൽ വഴക്കുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രിയും ഇതേ വിഷയത്തിൽ അവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ സിദ്ധലിംഗ സ്വാമി ആദ്യം മഞ്ജുളയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. യുവതിയുടെ ബോധം നഷ്ടപ്പെട്ടപ്പോൾ, സിദ്ധലിംഗ സ്വാമി മരപ്പണിക്ക് ഉപയോഗിക്കുന്ന പശ യുവതിയുടെ വായിലേക്ക് ഒഴിച്ചു. പശ യുവതിയുടെ ഞരമ്പുകളെ ബന്ധിപ്പിച്ച് ശ്വസനം നിലക്കാനും അതുവഴി മരണപ്പെടുമെന്നും കരുതിയതെയി സിദ്ധലിംഗ സ്വാമി പറഞ്ഞു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

എന്നിരുന്നാലും, പോലീസ് അവിടെ എത്തിയപ്പോൾ മഞ്ജുള ശ്വസിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കുകയും ഉടൻ തന്നെ ആംബുലൻസിൽ അവരെ കൊണ്ടുപോകുകയും ചെയ്തു. യുവതി ഇപ്പോൾ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts