ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന് കുരുന്നിന്റെ അഭ്യർത്ഥന; ഭക്ഷണ മെനു പരിഷ്കാരിക്കുമെന്ന് മന്ത്രി 

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണെന്ന് മന്ത്രി പറഞ്ഞു.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി.

അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്.

ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച്‌ ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

ശങ്കുവിനും അമ്മയ്ക്കും അങ്കണവാടി ജീവനക്കാര്‍ക്കും മന്ത്രി സ്നേഹാഭിവാദ്യങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സമ്മാനങ്ങളല്ല, ഇത്തവണ മാതൃദിനത്തിൽ ബെംഗളൂരുവിലെ അമ്മമാർക്ക് ലഭിക്കുന്നത് മറ്റൊന്നാണ്! മാറ്റത്തിന്റെ കാറ്റുമായി ബെംഗളൂരു
[masterslider id="10"]

Related posts

Click Here to Follow Us