മജസ്റ്റിക് കെംപെഗൗഡ റോഡ് ടാറിങ് ആരംഭിച്ചു; നിര്‍മാണം രാത്രിയില്‍; രണ്ട് മാസത്തിനകം പൂർത്തിയാകും

ബംഗളുരു : കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനേലിലെക്കുള്ള റോഡുകൾ മുഖം മിനുക്കുന്നു.

റോഡുകളുടെ വൈറ്റ് ടോപ്പിംഗ് പ്രവർത്തികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബി ബി എം പി.

ധർമഭൂതി ടാങ്ക് റോഡ്, ധന്വന്തരി , ഗുബി റോഡ് എന്നിവയുടെ വൈറ്റ് ടോപ്പിങ് പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്‌.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

ബസ് ടെർമിനലിലെ ഗതാഗതകുരുക്ക് കണക്കിലെടുത്ത് രാത്രിയിലാണ് പ്രവർത്തി.

പ്രതിദിനം 7-10 ലക്ഷം പേർ ആശ്രയിക്കുന്ന മജസ്റ്റിക് ടെർമിനലിൽ ടാറിങ് പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് പൊളിയുന്നതാണ് പതിവ്.

ബസുകൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡ് കോൺക്രീറ്റ് നടത്തിയാൽ പെട്ടന്ന് തകരുന്നത് പരിഹരിക്കണമെന്ന് ബി ബി എം പി പൊതുമരാമത്ത് വകുപ്പിലെ വിദഗ്ദ സംഘ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts