ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം ; മണ്ഡ്യയിൽ സംഘർഷം 

ബെംഗളൂരു: ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതിനെത്തുടര്‍ന്ന് മണ്ഡ്യയിലെ ഗ്രാമത്തില്‍ സംഘര്‍ഷം.

ദളിതര്‍ക്ക് ഹനകെരെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജില്ലാ അധികാരികള്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം ആരംഭിച്ചത്.

ഇതേത്തുടര്‍ന്ന് മേല്‍ജാതിക്കാരായ വൊക്കലിഗ സമുദായത്തിലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി.

തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തെ മേല്‍ജാതിക്കാര്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹനകെരെ ഗ്രാമത്തില്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.

പണ്ടുമുതലെ ഗ്രാമത്തിലെ കാലഭൈരവേശ്വര ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.

  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;

ജീര്‍ണാവസ്ഥയിലായ ക്ഷേത്രം മൂന്ന് വര്‍ഷം മുമ്പാണ് പുതുക്കിപ്പണിതത്.

അടുത്തിടെ ക്ഷേത്രം സംസ്ഥാന റീലിജിയസ് എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലാകുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ദളിതര്‍ രംഗത്തെത്തിയത്.

തങ്ങള്‍ക്കെതിരെ നടക്കുന്ന വിവേചനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദളിത് വിഭാഗം ജില്ലാ അധികാരികളെ സമീപിക്കുകയും ചെയ്തു.

എന്നാല്‍ ദളിതര്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മേല്‍ജാതിക്കാര്‍ ആദ്യം തന്നെ അതൃപ്തി അറിയിച്ചിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിനായി മുമ്പ് രണ്ട് സമാധാനയോഗങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ല.

  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

ഞായറാഴ്ച പോലീസ് സംരക്ഷണത്തില്‍ ദളിത് വിഭാഗത്തിലുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

എന്നാല്‍ ഇതില്‍ പ്രകോപിതരായ മേല്‍ജാതിക്കാര്‍ ക്ഷേത്രത്തിലെ ഉത്സവ വിഗ്രഹത്തെ നീക്കം ചെയ്തു.

ക്ഷേത്രം അവര്‍ സൂക്ഷിക്കട്ടെ, പ്രതിഷ്ഠയെ തങ്ങള്‍ കൊണ്ടുപോകാം എന്നാണ് മേല്‍ജാതിക്കാര്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രളയസമാനമായ മഴ;? ബനശങ്കരി മെട്രോ സ്റ്റേഷനുള്ളിൽ വെള്ളം കയറി, യാത്രക്കാർ വലഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us