ഉത്തനഹള്ളിയിൽ യുവദസറയ്ക്ക് തുടക്കമായി; ആകാശത്ത് വർണ വിസ്മയങ്ങൾ തീർക്കുന്ന ഡ്രോൺ ഷോ ഞായറാഴ്ച

ബെംഗളൂരു : മൈസൂരു ദസറ ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ യുവ ദസറയ്ക്ക് ഞായറാഴ്ച തുടക്കമായി.

ഉത്തനഹള്ളിയിലാണ് യുവദസറ നടക്കുന്നത്. ആദ്യദിനത്തിൽ ഗായിക ശ്രേയാ ഘോഷാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സംഗീതപരിപാടി ശ്രദ്ധേയമായി.

ബുധനാഴ്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ സംഗീത പരിപാടി അരങ്ങേറും.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

വ്യാഴാഴ്ച സംഗീത സംവിധായകൻ ഇളയരാജയും എത്തുന്നുണ്ട്. ദസറയോടനുബന്ധിച്ചുള്ള പെറ്റ് ഷോയിൽ മൃഗസ്നേഹികളുടെ തിരക്കാണ്.

ഞായറാഴ്ച ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപേഴ്‌സണും രാജ്യസഭാംഗവുമായ ഡോ. സുധമൂർത്തി പെറ്റ് ഷോയിൽ പങ്കെടുക്കാനെത്തി.

ജെ.കെ. ഗ്രൗണ്ടിലാണ് പെറ്റ് ഷോ. ആകാശത്ത് വർണ വിസ്മയങ്ങൾ തീർക്കുന്ന ഡ്രോൺ ഷോയ്ക്കും ഞായറാഴ്ച തുടക്കമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts