ഫോൺ കോൾ ചോർത്തി നൽകിയ പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു : ഫോൺസംഭാഷണവിവരങ്ങൾ ബെംഗളൂരുവിലെ മൂന്ന് ഡിറ്റക്ടീവ് ഏജൻസികൾക്ക് അനധികൃതമായി ചോർത്തിനൽകിയ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി.

കോലാർ ജില്ലാ പോലീസ് സേനയിലെ മുനിരത്ന, ആന്ധ്രാപ്രദേശ് സ്വദേശി നാഗേശ്വർ റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്.

നേരത്തേ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ (സി.ഐ.ഡി.) ജോലിചെയ്തിരുന്ന സമയത്താണ് മുനിരത്ന ഫോൺസംഭാഷണങ്ങൾ ചോർത്തിയിരുന്നത്.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

കേസന്വേഷണവേളകളിൽസംഭാഷണവിവരങ്ങൾ ലഭിക്കാൻ മുനിരത്ന തന്റെ സ്ഥാനം ദുരുപയോഗംചെയ്തെന്നും വിവരങ്ങൾ നാഗേശ്വർ റെഡ്ഡി വഴിയാണ് ഡിറ്റക്ടീവ് ഏജൻസികൾക്ക് നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു.

ഈ വർഷം മേയിൽ സെൻട്രൽക്രൈംബ്രാഞ്ച് (സി.സി.ബി.) അന്വേഷണത്തിൽ ചോർത്തിനൽകിയ 43 ഫോൺസംഭാഷണ വിവരങ്ങൾ കണ്ടെത്തിയിരുന്നു.

വിശ്വാസവഞ്ചനയെക്കുറിച്ചുള്ള സംശയങ്ങൾ സ്ഥിരീകരിക്കാനാണ് കൂടുതൽ ആളുകളും ഫോൺസംഭാഷണവിവരങ്ങൾ ആവശ്യപ്പെട്ടിരുന്നത്.

നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ചിരിക്കാമെന്ന് ആശങ്കയുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts