ബെയ്‌ലി പാലമുയർന്നത് ബെംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങിന്റെ കരുത്തിൽ

ബെംഗളൂരു: വയനാട് ചൂരൽമലയിൽ ദ്രുതഗതിയിലുയർന്ന ബെയ്‌ലി പാലത്തിനുപിന്നിലുള്ള കരങ്ങൾ ബെംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി.).

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തിനാവശ്യമായ സഹായങ്ങൾ നൽകുന്നതാണ് ഈ എൻജിനിയറിങ് വിഭാഗം.

മദ്രാസ് സാപ്പേഴ്‌സ് എന്നും ഇവർ അറിയപ്പെടുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഇവർ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങൾ നിർമിക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമായി എത്താറുണ്ട്. കേരളത്തിൽ മുൻകാലങ്ങളിലും പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.

കർണാടക-കേരള സബ് ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി.) മേജർ ജനറൽ വിനോദ് ടി. മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗസംഘമാണ് ബെംഗളൂരുവിൽനിന്ന് ചൂരൽമലയിലെത്തിയത്.

ബെംഗളൂരുവിൽനിന്നും ഡൽഹിയിൽനിന്നും പാലം നിർമിക്കാനാവശ്യമായ സാമഗ്രികൾ ചൂരൽമലയിലെത്തിച്ചു.

എൻജിനിയറിങ് സംഘത്തിലെ ഏക വനിതാ ഉദ്യോഗസ്ഥയായ മേജർ സീത ഷെൽക്കെയാണ് പാലം നിർമാണത്തിന് നേതൃത്വം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
[masterslider id="10"]

Related posts

Click Here to Follow Us