ട്രെയിൻ ഇനി നേരത്തെ എത്തും; എഗ്മോർ- മംഗളൂരു എക്സ്പ്രസ്സ്‌ പുതുക്കിയ സമയക്രമം ഇങ്ങനെ 

ബെംഗളൂരു: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ സമയത്തില്‍ മാറ്റവുമായി സതേണ്‍ റെയില്‍വേ.

ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രല്‍ എക്സപ്രസ് തിങ്കളാഴ്ച മുതല്‍ അഞ്ച് മിനിറ്റ് നേരത്തെ വിവിധ സ്റ്റേഷനുകളിലെത്തും.

ലോകമാന്യതിലക് – മംഗളൂരു സെൻട്രല്‍ മത്സ്യഗന്ധ എക്സ്പ്രസിന്‍റെ സമയത്തിലും ഇന്ത്യൻ റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്.

ചെന്നൈ എഗ്മോറില്‍ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 16159 ട്രെയിൻ തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി സ്റ്റേഷനുകളില്‍ എത്തിച്ചേരുകും പുറപ്പെടുകയും ചെയ്യുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

പുതിയസമക്രമം ജൂണ്‍ 24 തിങ്കളാഴ്ച മുതലാണ് നിലവില്‍ വരിക.

1:15ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11:20നാണ് പാലക്കാട് എത്തിച്ചേരുന്നത്.

തുടർന്ന് വടക്കൻ കേരളത്തിലൂടെ യാത്ര തുടരും.

തിരൂറിന് മുമ്പ് കുറ്റിപ്പുറം വരെയുള്ള സമയത്തിലും ഫറോക്കിന് ശേഷം കോഴിക്കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റങ്ങളൊന്നുമില്ല.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

തുടർന്ന് മംഗളൂരുവിലേക്കും പതിവ് പോലെ സർവീസ് നടത്തും.

കണ്ണൂർ, കാസർകോട് വഴി സർവീസ് തുടരുന്ന ട്രെയിൻ വൈകീട്ട് 7:00 മണിയ്ക്കാണ് മംഗളരു സെൻട്രല്‍ സ്റ്റേഷനിലെത്തിച്ചേരുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts