കനത്ത മഴയിൽ റോഡ് കാണാതെ ഓട്ടോ കനാലിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു : മംഗലാപുരം നഗരത്തിലെ കൊട്ടറ അബ്ബാക്ക നഗരത്തിൽ ഉണ്ടായ കനത്ത മഴയിൽ ഓട്ടോ കനാലിന് താഴേക്ക് മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു.

ഡ്രൈവർ ദീപക് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കൊട്ടറയിൽ രാജകലുവ് നിറഞ്ഞൊഴുകുകയായിരുന്നു. കനാലിന് തടയണയില്ലാത്തതിനാൽ വെള്ളം റോഡിലേക്ക് എത്തിയിരുന്നു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

രാത്രി ഇതേ റോഡിൽ വന്ന ഡ്രൈവർ ദീപക് കനാലിലേക്ക് ഓട്ടോയ്‌ക്കൊപ്പം താഴെ വീണു. റോഡിലും രാജകനാലിലും ഒരേപോലെ വെള്ളം ഒഴുകിയതാണ് അപകടത്തിന് കാരണം.

മംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ്റെ അനാസ്ഥയുടെ ഇരയാണ് ഓട്ടോ ഡ്രൈവർ ദീപക്കെന്ന് വീട്ടുകാർ ആരോപിച്ചു. രാജ് കനാലിന് തടയണ നിർമിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമെന്നും അവർ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts