അവസാനം സത്യം തെളിയും’; ലൈം​ഗിക വിഡിയോ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

prajwal

ഡൽഹി: ലൈം​ഗിക വിഡിയോ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ.

ലൈംഗിക വിഡിയോ വിവാദ കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രജ്വല്‍ രേവണ്ണയുടെ പ്രതികരണം.

താൻ ബം​ഗളൂരുവിൽ ഇല്ലെന്നും അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സത്യം തെളിയുമെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു.

എന്നാൽ ഈ കുറിപ്പ് എവിടെ നിന്നാണ് പോസ്റ്റ് ചെയ്‌തതെന്ന് വ്യക്തമല്ല. കമന്‍റ് ചെയ്യാൻ കഴിയാത്ത വിധമാണ് പോസ്റ്റ്. വിദേശത്ത് നിന്നാണോ പോസ്റ്റ്‌ ചെയ്തത് അതോ ഹാസനിലെ പ്രജ്വലിന്‍റെ സോഷ്യൽ മീഡിയ ടീം ആണോ എന്നെല്ലാമുള്ള അവ്യക്തതകളാണ് ഇതിലുള്ളത്.

  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

‘അന്വേഷണവുമായി സഹകരിക്കാൻ താന്‍ ബംഗളൂരുവില്‍ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു, അവസാനം സത്യം തെളിയും’- പ്രജ്വല്‍ രേവണ്ണ എക്സിൽ കുറിച്ചു.

കേസില്‍ പ്രജ്വലിനും അച്ഛനും എംഎല്‍എയുമായ രേവണ്ണയ്ക്കുമെതിരെ പ്രത്യേകാന്വേഷണ സംഘം സമൻസ് അയച്ചിരുന്നു.

രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കുന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ് എസ്ഐടി ഉദ്യോഗസ്ഥർ.

  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

ഇരകളാക്കപ്പെട്ട സ്ത്രീകളെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നതിനും ഒരുങ്ങുന്നുണ്ട്. ഹൊലെനരസിപുര സ്റ്റേഷനിലാണ് പ്രജ്വലിനെതിരെ ലൈംഗിക പരാതി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us