റെയില്‍വേ സ്റ്റേഷനില്‍ യുവതി മരിച്ചനിലയില്‍

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.

ഒന്നാം നിലയിലെ ഓഫീസര്‍മാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തായി കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts