രാമേശ്വരം കഫേ സ്‌ഫോടനം; ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡ്

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തി.

ഈ മാസം ഒന്നാം തിയതിയാണ് ബെംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

കേസുമായി ബന്ധമുള്ള രണ്ട് പ്രതികള്‍ ചെന്നൈയില്‍ താമസിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

കേസിലെ പ്രധാന പ്രതിയെ തിരിച്ചറിയാനായിട്ടുണ്ടെങ്കിലും, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

ശിവമോഗ സ്വദേശിയായ മുസാവിര്‍ ഹുസൈന്‍ ഷാസിബ് ആണ് പ്രധാന പ്രതിയെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്.

തൊപ്പിയും മുഖംമൂടിയും ധരിച്ചാണ് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്.

1000ത്തോളം സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

ഐഎസുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts