വീണ്ടും കുരങ്ങ് പനി മരണം

ബെംഗളൂരു: കാഫിനാട് ചിക്കമംഗളൂരുവിൽ വീണ്ടും കുരങ്ങുപനി ബാധിച്ചു വയോധിക മരിച്ചു. കൊപ്പ താലൂക്കിലെ ബിൻത്രവല്ലി വില്ലേജിലെ രത്‌ന (68) ആണ് മരിച്ചത്.

കടുത്ത പനി ബാധിച്ച് മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രത്‌ന.

എന്നാൽ ചികിത്സയിലിരിക്കെ രത്‌ന മരണത്തിന് കീഴടങ്ങി . രക്തപരിശോധനയിൽ കുരങ്ങുപനി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുരങ്ങുപനി ബാധിച്ച്‌ ചിക്കമംഗളൂരു ജില്ലയിൽ മരിച്ചവരുടെ എണ്ണം നാലായി.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

മലയോരമേഖലയിൽ കുരങ്ങുപനി ദിനംപ്രതി വർധിച്ചുവരികയാണ്. ശൃംഗേരി താലൂക്കിലെ എൻആർ പുരയിലെ കോപ്പയിലാണ് രോഗം വർധിക്കുന്നത്. നിലവിൽ 11 കെഎഫ്ഡി രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts