തെരുവ് നായകൾക്ക് തീറ്റ നൽകി; ദളിത്‌ വനിതയ്ക്ക് മർദ്ദനം

ബെംഗളൂരു: തെരുവ് നായ്ക്കള്‍ക്ക് ആഹാരം നല്‍കിയ ദലിത് വനിതയെ അസഭ്യം പറയുകയും മരക്കഷണം ഉപയോഗിച്ച്‌ തലക്കടിച്ച്‌ പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി.

ബുധനാർ കുഞ്ഞിബെട്ടുവിലെ എ. ബേബിയാണ്(50)ആക്രമണത്തിനിരയായത്.

സംഭവത്തില്‍ ഇന്ദ്രാലി ഹയഗ്രീവ നഗറിലെ ചന്ദ്രകാന്ത് ഭട്ടിനെ(50) മണിപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു.

അക്രമിയുടെ വീടിന് മുന്നിലൂടെ പോവുന്ന പാതയില്‍ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തതാണ് ഭട്ടിനെ പ്രകോപിപ്പിച്ചത്.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

തെറി വിളിച്ച്‌ തടയാൻ ശ്രമിച്ചത് അവഗണിച്ച്‌ ആഹാരം നല്‍കുന്നത് തുടർന്നു.

ഇതോടെ ഭട്ട് ആക്രമിക്കുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ ഉഡുപ്പി ബി.ജെ.പി എം.എല്‍.എ ഇടപെട്ട് ഭട്ടിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് മാറ്റിച്ചതായി ദലിത് സംഘർഷ സമിതി ഉഡുപ്പി ജില്ല നേതാക്കള്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts