റെയിൽവേ സ്റ്റേഷനുകളിൽ 2700 ക്യാമറകൾകൂടി സ്ഥാപിക്കും 

ബെംഗളൂരു : റെയിൽവേ സ്റ്റേഷനുകളിൽ 2700 സി.സി.ടി.വി. ക്യാമറകൾകൂടി സ്ഥാപിക്കാൻ ദക്ഷിണപശ്ചിമ റെയിൽവേ.

യാത്രക്കാരുടെ സുരക്ഷപരിഗണിച്ചാണ് കൂടുതൽക്യാമറകൾ സ്ഥാപിക്കുന്നതെന്ന് റെയിൽവേയധികൃതർ അറിയിച്ചു.

ഇതിന്റെ ടെൻഡർനടപടികൾ ആരംഭിച്ചു.

നിലവിൽ 835 സുരക്ഷാ ക്യാമറകളാണ് ദക്ഷിണ പശ്ചിമറെയിൽവേയുടെ കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ആകെയുള്ളത്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

അതിഗുണനിലവാരമുള്ള സി.സി. ക്യാമറകളാണ് റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts