‘വീടിന് മുൻപിൽ വച്ച് കടന്നു പിടിച്ചു’ ദുരനുഭവം പങ്കുവച്ച് യുവതി 

ബെംഗളൂരു: വീടിനു തൊട്ടുമുന്നില്‍ വച്ച്‌ രാത്രിയുണ്ടായ ദുരനുഭവം പങ്കുവച്ച്‌ യുവതി.

വീടിനു അടുത്ത് നിന്ന് രാത്രി തന്നെ കയറിപ്പിടിച്ച ആളുടെ വിഡിയോ സഹിതമാണ് യുവതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടത്.

കഴിഞ്ഞ രാത്രി എന്നെ ഒരു സുഹൃത്ത് വീടിനു മുന്നില്‍ എത്തിച്ചു. ഗേറ്റ് തുറക്കാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ പിന്നില്‍ നിന്ന് എന്നെ കടന്നുപിടിച്ച ശേഷം ഓടി.

ഉടന്‍ തന്നെ സുഹൃത്തിനെ വിളിച്ച്‌ അയാള്‍ ഓടി രക്ഷപ്പെടാതെ പിടിക്കാന്‍ പറഞ്ഞു. യുവതിയുടെ കുറിപ്പില്‍ പറയുന്നു.

  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം

യുവതി പങ്കുവച്ച വിഡിയോയില്‍ ഒരാള്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതു കാണാം.

ഇയാളാണ് തന്നെ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ ആരോപണം.

അയാള്‍ ചെയ്ത കുറ്റം ക്യാമറയ്ക്കു മുന്നില്‍ സമ്മതിച്ചുവെന്നു യുവതി പറഞ്ഞു.

സുഹൃത്തിന് അയാളെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു കേസാകില്ലായിരുന്നു.

ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. അവരെത്തി അയാളെ ജയിലിലാക്കുകയായിരുന്നു.

അയാള്‍ മദ്യപിച്ചിരുന്നില്ല. എന്താണ് ചെയ്യുന്നതെന്ന ഉത്തമ ബോധ്യത്തോടെയാണ് അയാള്‍ അതു ചെയ്തത് യുവതി പറയുന്നു.

  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!

എന്നാല്‍ താന്‍ പരാതി കൊടുക്കാതിരുന്നതിനാല്‍ അയാളെ മോചിപ്പിച്ചുവെന്നും യുവതി പറഞ്ഞു.

അയാള്‍ പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയതാണ്.

എന്നാല്‍ പരാതി ഇല്ലെന്ന് പറഞ്ഞ് അയാളെ വിട്ടയച്ചത് നിയമത്തിന്റെ പോരായ്മയാണ്. -യുവതി കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
[masterslider id="10"]

Related posts

Click Here to Follow Us