മണ്ഡ്യയിലെ സ്ഥാനാർഥിയെ സംബന്ധിച്ച്: ഡൽഹിയിലേക്ക് നടി സുമലതയെ വിളിപ്പിച്ച് ബി.ജെ.പി. നേതൃത്വം

ബെംഗളൂരു : മണ്ഡ്യയിലെ സ്ഥാനാർഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ നടി സുമലതാ അംബരീഷിനെ ബി.ജെ.പി. ദേശീയനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു.

സുമലതയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ച നടത്താനാണ് വിളിപ്പിച്ചതെന്നാണ് സൂചന.

ശനിയാഴ്ച ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മാണ്ഡ്യ ഉൾപ്പെടെ മൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യം വീണ്ടുമുന്നയിച്ചു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച സുമലതയെ ഡൽഹിക്കു വിളിപ്പിച്ചത്.

  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

മണ്ഡ്യ സീറ്റ് സുമലതയ്ക്കുതന്നെ നൽകാനാണോ പകരം വേറെ സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെടാനാണോ ബി.ജെ.പി. നേതൃത്വത്തിന്റെ തീരുമാനമെന്ന് വ്യക്തമല്ല.

മണ്ഡ്യ ഒഴിവാക്കി മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നകാര്യം സുമലത നിഷേധിച്ചിരുന്നു. മാണ്ഡ്യയിലെ സിറ്റിങ് എം.പി.യാണ് സുമലത.

മാണ്ഡ്യക്കുപുറമെ, പാർട്ടിയുടെ സിറ്റിങ് സീറ്റായ ഹാസനും കോലാറുമാണ് ജെ.ഡി.എസ്. ആവശ്യപ്പെട്ട മറ്റു രണ്ടു മണ്ഡലങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം
[masterslider id="10"]

Related posts

Click Here to Follow Us