ഈസ്റ്റർ; കേരളത്തിലേക്ക് കർണാടക ആർടിസി പ്രത്യേക സർവീസ് പ്രഖ്യാപിച്ചു 

ബെംഗളൂരു : ഈസ്റ്റർ അവധിയെ തുടർന്നുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.

27, 28, 29 തീയതികളിലായി ഒമ്പത് പ്രത്യേക ബസുകളാണ് ആർടിസി പ്രഖ്യാപിച്ചത്.

കണ്ണൂർ, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ.

പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനാലാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്.

ടിക്കറ്റ് തീരുന്നതനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കും.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

എന്നാൽ അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി.യുടെ പ്രത്യേക ബസ് പ്രഖ്യാപനം വൈകുകയാണ്.

പ്രത്യേക ബസുകളെ കുറിച്ച് അറിയാൻ-

മാർച്ച് 27: ബെംഗളൂരു-കണ്ണൂർ (രാത്രി 9.10 -ഐരാവത്, 9.27-രാജഹംസ), ബെംഗളൂരു- എറണാകുളം (രാത്രി 8.24-ഐരാവത് ക്ലബ് ക്ലാസ്), ബെംഗളൂരു-കോട്ടയം (രാത്രി 8.24, ഐരാവത് ക്ലബ് ക്ലാസ്), ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.18, ഐരാവത് ക്ലബ് ക്ലാസ്).

മാർച്ച് 28: ബെംഗളൂരു-എറണാകുളം (രാത്രി 7.54-ഐരാവത് ക്ലബ് ക്ലാസ്), ബെംഗളൂരു-പാലക്കാട് (രാത്രി 9.36-ഐരാവത് ക്ലബ് ക്ലാസ്), ബെംഗളൂരു- തൃശ്ശൂർ (രാത്രി 9.01, ഐരാവത് ക്ലബ് ക്ലാസ്).

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

മാർച്ച് 29: ബെംഗളൂരു-മൂന്നാർ (രാത്രി 9.11, നോൺ എ.സി. സ്ലീപ്പർ).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts