ജയദേവ ഹൃദ്രോഗാശുപത്രിയുടെ മുൻ ഡയറക്ടറും ദേവഗൗഡയുടെ മരുമകനുമായ ഡോ: മഞ്ജുനാഥ് ബി.ജെ.പി.ടിക്കറ്റിൽ ഡി.കെ.ശിവകുമാറിൻ്റെ സഹോദരൻ ഡി.കെ.സുരേഷിനെ നേരിടും; പ്രതാപ സിംൻഹക്ക് സീറ്റില്ല;കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.

ബെംഗളൂരു : രണ്ടാം ഘട്ട പട്ടികയിൽ കർണാടകയിലെ കൂടുതൽ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.

കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രഹ്ലാദ് ജോഷി ധാർവാഡിൽ മൽസരിക്കും, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹവേരിയിലും മുതിർന്ന നേതാവ് യെദിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര ഷിമോഗയിലും ശോഭ കരന്തലജെ ബെംഗളൂരു നോർത്തിലും മൽസരിക്കും.

ലോക്സഭക്കുള്ളിൽ പൊടികൾ വിതറി പ്രതിഷേധിച്ച യുവാക്കൾക്ക് പാസ് നൽകിയതിലൂടെ വിവാദത്തിലായ യുവ നേതാവ് പ്രതാപ സിൻഹക്ക് മൈസൂർ മണ്ഡലം നഷ്ട്ടപ്പെട്ടു, പകരം വോഡയാർ രാജവംശത്തിലെ യെദുവീർ മൽസരിക്കും.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

തുടർച്ചയായി വിവാദ പ്രസ്താവനകൾ ഉയർത്തുന്ന മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെക്കും ഇത്തവണ സീറ്റില്ല.

മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡക്കും പാർട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് നളിൻ കുമാർ കട്ടീലിനും സീറ്റില്ല.

ജയദേവ ഹൃദ്രോഗാശുപത്രിയുടെ മുൻ ഡയറക്ടറും ദേവഗൗഡയുടെ മരുമകനുമായ ഡോ: സി.എൻ.മഞ്ജുനാഥ് ബി.ജെ.പി.ടിക്കറ്റിൽ ഡി.കെ.ശിവകുമാറിൻ്റെ സഹോദരനും സിറ്റിംഗ് എം.പി.യുമായ ഡി.കെ.സുരേഷിനെ ബാംഗ്ലൂർ റൂറലിൽ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
[masterslider id="10"]

Related posts