ഷാജഹാൻ വധക്കേസ് പ്രതി ബെംഗളൂരുവിൽ മരിച്ച നിലയിൽ 

ബെംഗളൂരു :ഷാജഹാൻ വധക്കേസ് പ്രതിയെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊട്ടേക്കാട് വടക്കേത്തറ ‘നയന’യില്‍ നവീനിനെയാണ് (41) കഴിഞ്ഞ ദിവസം മഡിവാളയിലുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.

സി.പി.എം. പ്രവര്‍ത്തകനായിരുന്ന കൊട്ടേക്കാട് കുന്നങ്കാട് ഷാജഹാനെ വധിച്ച കേസിലെ ഒന്നാം പ്രതിയാണ് നവീൻ.

  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

മൃതദേഹം ബെംഗളൂരുവില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചതായി മഡിവാള പോലീസ് പറഞ്ഞു.

2022 ഓഗസ്റ്റ് 14-നാണ് സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നവീന്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

രണ്ടുദിവസമായി ഫോണില്‍ കിട്ടാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
[masterslider id="10"]

Related posts