യാത്രയ്ക്കിടെ കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസിൽ നിന്ന് ചാടാനുള്ള യുവാവിന്റെ ശ്രമം തടഞ്ഞു;

ബെംഗളൂരു : യാത്രയ്ക്കിടെ കേരള ആർ.ടി.സി. സ്വിഫ്റ്റ് ബസിൽനിന്ന് ജനാലവഴി ചാടാനുള്ള യുവാവിന്റെ ശ്രമം ബസ് ജീവനക്കാരും യാത്രക്കാരുംചേർന്ന് തടഞ്ഞു.

ചൊവ്വാഴ്ച ബെംഗളൂരുവിൽനിന്ന് ഗുരുവായൂരിലേക്ക് പോയ ബസിലാണ് സംഭവം. ബസ് രാത്രി ഏഴരയോടെ മുതുമല വനമേഖലയിലെത്തിയപ്പോഴാണ് പിൻസീറ്റിലായിരുന്ന യുവാവ് ജനാലവഴി ചാടാൻ ശ്രമിച്ചത്.

ഈ സമയം ബസിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ റെജികുമാർ ഓടിച്ചെന്ന് യുവാവിന്റെ കാലിൽ പിടിച്ചു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഇതോടെ ബസ് നിർത്തി ഡ്രൈവർ സെബാസ്റ്റ്യൻ തോമസും കണ്ടക്ടർ ബിപിനും ഏതാനും യാത്രക്കാരും പുറത്തിറങ്ങി യുവാവിനെ ബസിനകത്തേക്ക് കയറ്റുകയായിരുന്നു. തു

തുടർന്ന് യുവാവിന്റെ വീട്ടിൽ വിവരം അറിയിച്ചു. വഴിക്കടവ് പോലീസ് സ്റ്റേഷനിലെത്തി യുവാവിനെ പോലീസിന് കൈമാറി. പിന്നീട് വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts