ബിഗ് ബോസ് സീസൺ 6; തിയ്യതി പുറത്ത് വിട്ട് ഏഷ്യാനെറ്റ്‌ 

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു.

2024 മാർച്ച്‌ പത്തിനാണ് ബിഗ് ബോസ് തുടങ്ങുക.

ഞായറാഴ്ച ഏഴ് മണി മുതല്‍ ലോഞ്ചിംഗ് എപ്പിസോഡുകള്‍ ആരംഭിക്കും.

ഏഷ്യാനെറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇതിലാണ് ആരൊക്കെയാകും ഇത്തവണ ഷോയില്‍ മാറ്റുരയ്ക്കാൻ പോകുന്ന മത്സരാർത്ഥികള്‍ എന്ന് പ്രേക്ഷകരെ അറിയിക്കുക.

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു

ഒട്ടനവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തില്‍ തുടങ്ങിയിട്ട് അഞ്ച് സീസണുകള്‍ ആണ് ഇതിനോടകം പിന്നിട്ടു കഴിഞ്ഞത്.

ഓരോ സീസണ്‍ കഴിയുമ്പോഴും മുൻപരിചയമില്ലാത്ത പലരും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരർ ആകുകയാണ്.

അത്തരത്തില്‍ എത്തിയ നാല് പേർ കഴിഞ്ഞ സീസണുകളിലായി വിജയ കിരീടം ചൂടുകയും ചെയ്തു.

സാബു മോൻ, മണിക്കുട്ടൻ, ദില്‍ഷ, അഖില്‍ മാരാർ എന്നിവരാണ് ബിഗ് മലയാളം കിരീടം ചൂടിയ താരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts