നാഗസാന്ദ്ര മെട്രോ – ഐക്കിയ മേൽപാലം തുറന്നു

ബെംഗളൂരു: നാഗസാന്ദ്ര മെട്രോ  സ്റ്റേഷനെയും ഐക്കിയ മാളിനെയുന്ന ബന്ധിപ്പിച്ചുള്ള കാൽനട മേൽപ്പാലം തുറന്നു.

ഐടി തലസ്ഥാനത്തിലുടനീളം സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിച്ചതെന്ന് ഐക്കിയ അറിയിച്ചു.

6 മാസം കൊണ്ടാണ് മേൽപ്പാല നിർമാണം പൂർത്തിയാക്കിയത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ഓപ്പറേഷൻസ് ആൻഡ് മൈന്റൈനെൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ ഐക്കിയ മാർക്കറ്റിംഗ് മാനേജർ അൻജെ ഹിം എന്നിവർ ചേർന്ന് ആണ് മേൽപ്പാലം ഉൽഘാടനം ചെയ്തത്.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

സ്റ്റേഷനിൽ നിന്നും മഴയും വെയിലും ഏൽക്കാതെ ഇനി ഐക്കിയ ഷോറൂമിലേക്ക് പ്രവേശിക്കാൻ സാധിക്കും. കൂടാതെ സ്വകാര്യ വാഹനങ്ങൾ ഉപക്ഷിച്ച് കൂടുതൽ പേർ ഷോപ്പിംങ്ങിനായി മെട്രോ യാത്ര തെരഞ്ഞെടുക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം
[masterslider id="10"]

Related posts