12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതി പിടിയിൽ 

ബെംഗളൂരു : 12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതിയെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പിടികൂടി.

1.02 കിലോഗ്രാം കൊക്കെയ്‌നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

അജെങ് ഒ. കരോളിൻ അഗോളയാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കൊക്കൈയ്ൻ കടത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞു.

  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!

എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെത്തിയ എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്നത്.

സംശയംതോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

പിടികൂടിയ കൊക്കെയ്ൻ നർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറി. ഇവരുമായി ഇടപാടുള്ള ആളുകൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us