മംഗളുരുവിൽ കെഎസ്ആർടിസി യും കാറും കൂട്ടിയിടിച്ച് അപകടം

ബെംഗളുരു: മംഗളൂരു ജെപ്പിന മൊഗറില്‍ കെഎസ്‌ആര്‍ടിസിയും മിനിലോറിയും കാറും കൂട്ടിയിടിച്ചു.

പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനിലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കെഎസ്‌ആര്‍ടിസി കാറിലേക്ക് ഇടിച്ച്‌ കയറി.

അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

കാറില്‍ ഉണ്ടായിരുന്നു തലപ്പാടി എംസിഎഫ് ജീവനക്കാരനും മംഗളൂരു സ്വദേശിയുമായി ദിനേശനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

തലപ്പാടിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു മിനിലോറി.

സംഭവത്തില്‍ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts