വിമാനത്തിലെ ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ.

ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ഇയാൾ ബീഡി വലിച്ചത്.

ഇയാളെ എയർക്രാഫ്റ്റ് നിയമപ്രകരം അറസറ്റ് ചെയ്തു. ജി. കരുണാകരൻ എന്നയാളാണു പിടിയിലായത്.

കൊൽക്കത്തയിൽ നിന്നു ബെംഗളൂരുവിലേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ ആണ് സംഭവം.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

വിമാനം പുറപ്പെട്ടതിനു പിന്നാലെ ശുചിമുറിയിൽ നിന്നും കരിയുന്ന മണം ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ആണ് പകുതി വലിച്ച ബീഡിയും ഇയാളുടെ കയ്യിൽ തീപ്പെട്ടിയും കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു.

വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്തവളത്തിൽ എത്തിയതിനു പിന്നാലെ യാത്രക്കാരനെ പോലീസിനു കൈമാറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts