മുൻ കോൺഗ്രസ്‌ എംഎൽഎയും നടിയുമായ ജയസുധ ബിജെപിയിൽ ചേർന്നു

ബെംഗളൂരു: തെലുങ്ക് നടിയും മുൻയുമായ ജയസുധ ബിജെപിയിൽ ചേർന്നു

ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു.

ടിഡിപി, വൈഎസ്ആർ തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മലയാളത്തിൽ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിലും ജയസുധ വേഷമിട്ടിട്ടുണ്ട്.

തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

സെക്കന്തറബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും 2009ൽ സ്ഥാനാർത്ഥിയായി ഇവർ വിജയിച്ചിരുന്നു.

2016 ൽ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവർ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു.

2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവർ വൈഎസ്ആർ കോൺഗ്രസിൽ ചേർന്നിരുന്നു.

എന്നാൽ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.

അവസാനമായി ജയസുധ പ്രധാന വേഷം ചെയ്ത ചിത്രം തമിഴിൽ വാരിസാണ്.

വിജയ് നായകനായ ചിത്രത്തിൽ വിജയിയുടെ അമ്മയാണ് ജയസുധ അഭിനയിച്ചത്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ഈ ചിത്രം വലിയ വിജയമാണ് നേടിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസ്’ വിജയ്‌യുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
[masterslider id="10"]

Related posts