ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ഗാന്ധിനഗറിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ 42 കാരനായ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്, മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തന്നെയാണ് കൊലപാതകം നടന്ന നിഗമനത്തിലാണ് പോലീസ്. ഗാന്ധിനഗർ ആറാം ക്രോസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ തിങ്കളാഴ്ച വൈകീട്ട് 5.40 ഓടെയാണ് പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ടത്.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

 

ഹൊയ്‌സാല പോലീസ് ഉടൻ തന്നെ സംഭവസ്ഥലത് എത്തി നടത്തിയ പരിശോദനയിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കൊലപാതകം നടത്തിയ അജ്ഞാതർ രക്ഷപ്പെട്ടതാണെന്നും അധികൃതർ സംശയിക്കുന്നു. ഉപ്പാർപേട്ട് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ് നായകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്തു. മരിച്ചയാളുടെ പേര് ഇപ്പോഴും അജ്ഞാതമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

 

ജീർണിച്ച അവസ്ഥ കാരണം, കുറഞ്ഞത് നാല് ദിവസം മുമ്പെങ്കിലും ഇര കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഇത് മുറിവുകളുടെ കൃത്യമായ സ്വഭാവം നിർണ്ണയിക്കാൻ പ്രയാസമാക്കി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;

 

ചുറ്റുപാടുമുള്ള കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്‌ സൂചനകൾ ലഭിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
[masterslider id="10"]

Related posts