ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്ത്രീകൾ അടക്കം മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഹംഗുണ്ട് റക്കസാഗി ഗ്രാമത്തിലെ താമസക്കാരായ ശ്രീനക്ത് മദാർ (39), ശാന്തവ്വ കട്ടിമണി (43), മന്തവ്വ മാറാടി (75) എന്നിവരാണ് മരിച്ചത്. ശ്രീകാന്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് സ്ത്രീകളും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. ബൈക്കിൽ ലോറി ഇടിക്കുന്നതിന് മുമ്പ് അമീനഗഡ് ടൗണിന് സമീപം ഇതെ ലോറി കാറിൽ ഇടിച്ച ശേഷം പിടിക്കപെടുമോ എന്ന ഭയത്തിൽ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് ബൈക്കുമായി ഇടിച്ച് അപകടമുണ്ടായത് എന്നും പോലീസ് പറഞ്ഞു.

  പിണറായിയുമായി കൂടിക്കാഴ്ച, തൊട്ടുപിന്നാലെ മോദിയെ വാനോളം പുകഴ്ത്തി പ്രശംസ; ഇത് ലാൽ മാജിക്

ഭാഗ്യത്തിന് കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആദ്യ അപകടമുണ്ടാക്കി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ലോറി ബൈക്കിൽ ഇടിച്ചത്. തുടർന്ന് ഡ്രൈവറുടെ ബാലൻസ് നഷ്ടപ്പെട്ടതോടെ ലോറി ബൈക്കിലിടിച്ച ശേഷം നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് ലോറി ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അമീനാഗഡ് പോലീസ് കേസെടുത്ത് ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!
[masterslider id="10"]

Related posts

Click Here to Follow Us