കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രഖ്യാപനം ഇന്ന്

ബെംഗളൂരു: അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും.

വൻ സാമ്പത്തിക ബാധ്യത വരുന്ന ഈ പദ്ധതികൾ അധികം പരിക്കില്ലാതെ നടപ്പാക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരുമായി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ, അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഇതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച പ്രായോഗിക മാതൃക തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പ് തലവന്മാർക്കും സമയം നൽകുക ഇതിലൂടെ ചെയ്തത്. വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ സാമ്പത്തിക വെല്ലുവിളികൾ പരമാവധി കുറക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക ചെലവ് സംബന്ധിച്ച മറ്റ് വിശദ വിവരങ്ങൾ വകുപ്പ് തലവൻമാർ നൽകിയിട്ടുണ്ട് വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts