മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി തലശ്ശേരിയിൽ കുടുങ്ങി 

ബെംഗളൂരു : കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്നതിന് സമീപത്തെ സര്‍വിസ് റോഡില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി.

ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പെട്ടത്. ഇവിടെ നേരത്തെയും നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു.

ഇടുങ്ങിയ സര്‍വിസ് റോഡില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ചരക്ക് ലോറി റോഡിനോട് ചേര്‍ന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവിടെ ഒരു വശത്ത് അപകടകരമായ രീതിയിലെ ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്. ഇടുങ്ങിയ സര്‍വ്വീസ് റോഡിലെ വലത് വശത്ത് കോണ്‍ക്രീറ്റ് സ്ലാബും ഇളകിയിരിക്കുകയാണ്. എന്നിട്ടും അധികൃതര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇതേ സ്ഥലത്ത് ചരക്ക് ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
[masterslider id="10"]

Related posts