സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ റെയ്ഡ് 

ബെംഗളൂരു: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു, മൈസൂരു ജില്ലകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തൊഴിൽ വകുപ്പിലെ ഡയറക്ടർ നാരായണപ്പയുടെ ബംഗളുരുവിലെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

മൈസൂർ സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മഹേഷ് കുമാറിന്റെ വീട്ടിലും മറ്റ് നിരവധി ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്സ്, സ്വത്ത് രേഖകൾ, ബാങ്ക് വിവരങ്ങൾ ഉള്ള ലോകായുക്ത പരിശോധിക്കുന്നു.

തുമകൂർ ജില്ലയിലെ ആർടി നഗറിലെ കെഐഎഡിബി ഉദ്യോഗസ്ഥൻ നരസിംഹമൂർത്തിയുടെ വീട്ടിലും ലോകായുക്ത ഡിഎസ്പിമാരായ മഞ്ജുനാഥ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts