തന്ടെ മുത്തച്ഛനെ മന്ത്രിയാക്കണം, രാഹുൽ ഗാന്ധിയ്ക്ക് കത്ത് 

ബെംഗളൂരു: തന്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. കര്‍ണാടക മന്ത്രി സഭാ വികസനത്തില്‍ ടി.ബി ജയചന്ദ്ര ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് കൊച്ചു മകള്‍ ആര്‍ണ സന്ദീപ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയത്.

‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിക്ക്, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. എന്റെ മുത്തച്ഛനെ മന്ത്രിയാക്കുന്നില്ല എന്നതില്‍ ഞാൻ ദുഃഖിതയാണ്. അദ്ദേഹം മന്ത്രിയാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം അദ്ദേഹം ദയാലുവും കഴിവുള്ളവനും കഠിനാധ്വാനിയുമാണ്’ എന്ന് പെൻസില്‍ കൊണ്ട് കുറിച്ച കത്ത് സ്മൈലി വരച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.

  കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ'; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.

കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം കഴിഞ്ഞ് മെയ് 27നാണ് 24 മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. നിലവില്‍ 34 അംഗ മന്ത്രിസഭയാണ് കര്‍ണാടകക്കുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
[masterslider id="10"]

Related posts