ധൈര്യമുണ്ടെങ്കിൽ ആർഎസ്എസിനെ നിരോധിക്കു: കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ്

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കോൺഗ്രസ് സർക്കാരിനെ വെല്ലുവിളിച്ച് മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും മുൻ കർണാടക മന്ത്രിയുമായ ആർ അശോക. ആർഎസ്എസിനും ബജ്റംഗ്ദളിനും എതിരായ നിരോധന നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. , “നിങ്ങളുടെ പിതാവിന് ആർഎസ്‌എസിനെ നിരോധിക്കാൻ കഴിഞ്ഞില്ല, അത് നിങ്ങളുടെ മുത്തശ്ശിയ്ക്കും ചെയ്യാൻ സാധിച്ചില്ല. , നിങ്ങൾക്ക് ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും?” എന്നും പാർട്ടി ആർഎസ്‌എസിന്റെ ഒരു ശാഖയെ എങ്കിലും പാർട്ടി നിരോധിച്ചാൽ അത് സംസ്ഥാനത്ത് ഒരിടത്തും ഉണ്ടാകില്ല എന്ന കർണാടക കാബിനറ്റ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പരാമർശത്തോട് പ്രതികരിച്ച് അശോക മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വെല്ലുവിളി.

  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും

ഒരുകാലത്ത് കോൺഗ്രസിന് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്നെന്ന് അശോകൻ പറഞ്ഞു. രാജ്യത്ത് 15-20 സംസ്ഥാന സർക്കാരുകൾ ഉണ്ടായിരുന്നു, രാജ്യത്ത് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ആർഎസ്‌എസിനെ നിരോധിക്കുക. നിങ്ങളുടെ സർക്കാർ അധികനാൾ നീണ്ടുനിൽക്കില്ലന്നും അദ്ദേഹം പറഞ്ഞു. . സംസ്ഥാനത്തെ പുതിയ കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിശബ്ദനാണെന്നും ഉപമുഖ്യമന്ത്രി ശിവകുമാർ അക്രമാസക്തനാണെന്നും കർണാടക മുൻ മന്ത്രി പറഞ്ഞു.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

അതേസമയം, ആർഎസ്എസിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് സർക്കാർ നിലനിൽക്കില്ലെന്ന് കർണാടക ഘടകം ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us