ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയിലും വിവാഹം; അനുമതി നല്‍കി ദേവസ്വം ഭരണസമിതിയോഗം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയിലും വിവാഹങ്ങള്‍ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളില്‍ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നല്‍കിയത്.

നിലവില്‍ പുലര്‍ച്ചെ 5 മുതല്‍ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങള്‍ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം നടക്കാറുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി നട അടയ്ക്കുന്നതുവരെ വിവാഹം നടത്താനാണ് തീരുമാനിച്ചത്. എത്ര സമയം വരെ വിവാഹം ആകാമെന്നതില്‍ തീരുമാനമായിട്ടില്ല.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല.  നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി.അച്യുതക്കുറുപ്പ്, മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നില്‍ വൈകിട്ട് നടത്താന്‍ അനുമതിക്കായി ദേവസ്വത്തിന് 2022 ഡിസംബറില്‍ അപേക്ഷ നല്‍കിയിരുന്നു. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5ന് വിവാഹം നടക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
[masterslider id="10"]

Related posts