ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് സഹോദരങ്ങൾ; ഹർജി തള്ളി ഹൈക്കോടതി

ബെംഗളൂരു: ഇന്ത്യൻ പൗരത്വം അപേക്ഷിച്ച പാക്ക് പൗരന്റെയും ബെംഗളൂരു സ്വദേശിനിയുടെയും മക്കൾ നൽകിയ ഹർജി പ്രായപൂർത്തി പ്രശ്നം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി തള്ളി.

21 വയസ് പൂർത്തിയായാൽ മാത്രമേ പാക്ക് പൗരത്വം ഉപേക്ഷിക്കാൻ അപേക്ഷ നൽകാവൂ. അതിനു ശേഷം വേണം ഇന്ത്യൻ പൗരത്വം എടുക്കാൻ എന്നും കോടതി വ്യക്തമാക്കി. പാക്ക് സ്വദേശിയായ ആസാദ് മാലിക്കുമായി മാതാവ് അമീന വേർപിരിഞ്ഞതോടെ 2021 മുതൽ അവർക്കൊപ്പം ബെംഗളുരുവിലാണ് കുട്ടികൾ.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

ദുബൈയിൽ വെച്ചായിരുന്നു വിവാഹം. 17 വയസുള്ള പെൺകുട്ടിയും പതിനാലുകാരൻ സഹോദരനും പാക്ക് പാസ്പോര്ട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സമർപ്പിച്ചിരുന്നു. തുടർന്ന് താത്കാലിക ഇന്ത്യൻ പാസ്സ്പോർട്ടിലാണ് ബെംഗളുരുവിലെത്തിയത്. ഇന്ത്യൻ പൗരത്വത്തിനായി വിദേശകാര്യ മന്ത്രലയത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts